പൊട്ടിയ മുട്ടയും നല്ല അടിപൊളിയായി പുഴുങ്ങിയെടുക്കാം; എങ്ങനെ…?

Spread the love

കോട്ടയം: മുട്ട പൊട്ടിയതെങ്കില്‍ വെള്ളത്തിലിട്ട് പുഴുങ്ങിയെടുക്കുവാനും സാധിക്കില്ല.

video
play-sharp-fill

മുട്ടത്തോടിന് പുറത്തുള്ള ചെറിയ വിളളല്‍‌ മതി അകത്തുള്ള മുട്ടയുടെ വെള്ള പുറത്തേയ്ക്ക് വരാൻ. എന്നാല്‍ ചില ട്രിക്കുകള്‍ പരീക്ഷിച്ചാല്‍ പൊട്ടിയ മുട്ടയും നല്ല അടിപൊളിയായി പുഴുങ്ങിയെടുക്കാം.
എങ്ങനെയെന്ന് നോക്കാം.

മുട്ട പുഴുങ്ങാനായി എടുക്കുന്ന വെള്ളത്തിലേക്ക് അല്‍പം വിനാഗിരി കൂടി ചേര്‍ക്കാം. തീ കുറച്ച്‌ വച്ച്‌ വേവിക്കാം. വിനാഗിരി ചേർക്കുന്നതിനാല്‍ പൊട്ടിയ മുട്ടയുടെ വെള്ള പുറത്തേയ്ക്ക് ഒഴുകാതെ അതേ രൂപത്തില്‍ തന്നെ പുഴുങ്ങിയെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുതായി പൊട്ടിയ മുട്ട വെള്ളത്തിലിടാതെ ഇഡ്ഡലി തട്ടില്‍ ആവിയില്‍ വേവിച്ചെടുത്താലും നമുട്ടയുടെ വെള്ള പുറത്തേയ്ക്ക് ഒഴുകാതെ നല്ലതുപോലെ പുഴുങ്ങി എടുക്കാം. പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല്‍ ഉപയോഗിച്ച്‌ മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും.