Spread the love

കോട്ടയം: യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ ‘

video
play-sharp-fill

ആർപ്പൂക്കര, വില്ലൂന്നി, കുളങ്ങരപ്പറമ്പിൽ വീട്ടിൽ സോജുമോൻ സാബു ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

ഗാന്ധിനഗർ കുരിശുപള്ളി ജങ്ഷൻ ഭാഗത്ത് വച്ച് വിവിൻ വിശ്വനാഥൻ എന്നയാൾ ഓടിച്ച് വന്നിരുന്ന ബൈക്ക് തടഞ്ഞു നിർത്തി പിടിച്ചിറക്കി ഐസിഎച്ച് ഭാഗത്തുള്ള വീട്ടിൽ കൊണ്ട് പോയി കട്ടിയുള്ള വടി കൊണ്ട് തലക്ക് പിന്നിലിടിച്ചും നിലതിട്ട് ചവുട്ടിയും മറ്റും പരിക്കേൽപ്പിച്ചും ബാഗിലുണ്ടായിരുന്ന 1140 രൂപയും 490 രൂപാ വില വരുന്ന മദ്യവും കവർച്ച ചെയ്യുകയും, ഇയാളുടെ ബാഗിലുണ്ടായിരുന്ന 3600 രൂപാ വില വരുന്ന ഹെഡ് മസാജർ നിലത്ത് അടിച്ച് പൊട്ടിച്ച് നശിപ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരവേയാണ് പ്രതിയായ സോജുമോൻ സാബു എന്നയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടതും മുൻപ് കാപ്പാ നിയമപ്രകാരമുള്ള നടപടികൾ നേരിട്ട് പ്രതിയാണ് സോജു.