
നൂറനാട്: ജോലിക്കാരനായി ചമഞ്ഞ് കടയുടമയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം പണവും മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയും കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളുമായ നജ്മുദ്ദീനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 23-നാണ് പ്രതി ആദിക്കാട്ടുകുളങ്ങരയിലുള്ള ബിരിയാണിക്കടയില്‍ സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ചത്.
ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഉടമയുടെ വിശ്വസ്തനായി മാറി. വിശ്വാസം നേടിയെടുത്ത പ്രതി, പിന്നീട് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപയും 30,000 രൂപ വിലവരുന്ന സാംസങ് ഫോണുമായി മുങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. അവിടെ വെച്ച് സാഹസികമായാണ് പൊലീസ് സംഘം ഇയാളെ കീഴ്‌പ്പെടുത്തിയത്.



