താമരശ്ശേരി ചുരം വഴി പോകുന്നവര്‍ ശ്രദ്ധിക്കുക…! കൂട്ടം കൂടരുത്; പാര്‍ക്കിങ് പാടില്ല; തട്ടുകടകള്‍ അടപ്പിക്കും; പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്‌ ബുധനാഴ്ച വൈകിട്ട് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും

Spread the love

കോഴിക്കോട്: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച്‌ താമരശ്ശേരി ചുരത്തില്‍ വരാനിടയുള്ള അമിത തിരക്കും ഗതാഗത തടസ്സവും കണക്കിലെടുത്ത് പോലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.

video
play-sharp-fill

ബുധനാഴ്ച വൈകിട്ട് 7 മണി മുതലാണ് പുതിയ നിർദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ചുരം മേഖലയിലുള്ള തട്ടുകടകള്‍ വൈകിട്ട് മുതല്‍ പ്രവർത്തിക്കാൻ പാടില്ല.

ചുരത്തിലെ വളവുകളിലോ റോഡരികിലോ വാഹനങ്ങള്‍ നിർത്തിയിടുന്നത് പൂർണ്ണമായും നിരോധിച്ചു. വിനോദസഞ്ചാരികള്‍ കാഴ്ചകള്‍ കാണാനായി ചുരത്തില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നടപടികള്‍.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ പൂർണ്ണമായും സഹകരിക്കണമെന്ന് പോലീസ് അറിയിച്ചു.