
കൊല്ലം : പുനലൂരില്‍ മദ്യ ലഹരിയിൽ ഗാന്ധി പ്രതിമയ്ക്ക് മുകളിൽ കയറി ചെകിടത്തടിച്ച്, അസഭ്യ വർഷം നടത്തി യുവാവിന്റെ അതിക്രമം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലാണ്. ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
മദ്യലഹരിയില്‍ പ്രതിമയ്ക്ക് മുകളില്‍ കയറിയായിരുന്നു പ്രകടനം. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ യുവാവിനോട് താഴെ ഇറങ്ങാൻ പറഞ്ഞെങ്കിലും യുവാവ് ഇത് ഗൗരവമാക്കാതെ അതിക്രമം തുടർന്നു. സമീപത്തെ കടകളിലും ഇയാള്‍ അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാള്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ ആരോപിക്കുന്നത്. വഴിയിലൂടെ പോകുന്ന ആളുകളെയെല്ലാം ഇയാള്‍ അസഭ്യം പറയാറുണ്ടായിരുന്നു.പുനലൂർ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.



