
തിരുവനന്തപുരം : നെടുമങ്ങാട് ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരത്തു നിന്ന് വിതുരയിലേക്ക് പോയ കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.
വഴയില- പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെ ആണ് ക്രയിനുമായി കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ചത് .വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറു വളവിലാണ് അപകടം സംഭവിച്ചത്.
ക്രയിനിൻ്റെ നീളമുള്ള ഭാഗം മുൻ വശത്തെ കെഎസ്ആർടിസി ബസിൻ്റെ ഗ്ലാസിൽ തട്ടുകയായിരുന്നു. അപകടത്തിൽ കെഎസ്ആർടിസി ബസ്സിൻ്റെ ഗ്ലാസ് തകരുകയും ക്രെയിൻ ചെറിയ കുഴിയിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്ക് 2.45 യോടെയാണ് സംഭവം. അപകടത്തെ തുടർന്ന് തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിൽ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.



