സ്വര്‍ഗീയവിരുന്ന്‌ പുതുവത്സര ശുശ്രൂഷ നാളെ വൈകുന്നേരം അഞ്ചിന് കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിൽ:ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്‌തീയ പുതുവത്സര സംഗമം:റവ. ഡോ. മാത്യു കുരുവിള പ്രധാന സന്ദേശം നല്‍കും.

Spread the love

കോട്ടയം: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്‌തീയ പുതുവത്സര സംഗമമായ സ്വര്‍ഗീയവിരുന്ന്‌ പുതുവത്സര ശുശ്രൂഷയ്‌ക്ക്‌ കോട്ടയം നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കും.
നാളെ വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കുന്ന പുതുവത്സര ശുശ്രൂഷയില്‍ ഫൗണ്ടര്‍ പ്രസിഡന്റ്‌ റവ. ഡോ. മാത്യു കുരുവിള (തങ്കുബ്രദര്‍) പ്രധാന സന്ദേശം നല്‍കും.

video
play-sharp-fill

സ്വര്‍ഗീയവിരുന്ന്‌ സഭയുടെ സ്‌ഥാപകനായ തങ്കുബ്രദര്‍ യേശുവിനെ രക്ഷിതാവായി സ്വീകരിച്ചിട്ട്‌ 30 വര്‍ഷം തികയുന്നതോടൊപ്പം 60 വയസ്‌ പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ഈ വര്‍ഷത്തെ തിളക്കമാര്‍ന്ന കുടുംബ സംഗമത്തില്‍ പതിനായിര കണക്കിന്‌ വിശ്വാസികള്‍ പങ്കെടുക്കും.പ്രശസ്‌ത സുവിശേഷകന്‍ അന്തരിച്ച ബ്രദര്‍. ഡി.ജി.എസ്‌ ദിനകരന്റെ പത്നി സിസ്‌റ്റര്‍. സ്‌റ്റെല്ല ദിനകരനെ ‘ലൈഫ്‌ ടൈം അവാര്‍ഡ്‌ ഓഫ്‌ ഓണര്‍’ നല്‍കി ആദരിക്കും.

റവ: ഡോ. പോള്‍ ദിനകരനും പത്നി സിസ്‌റ്റര്‍ ഇവാഞ്ചലിനും ദൈവവചനം ശുശ്രൂഷിക്കും. സ്വര്‍ഗീയവിരുന്ന്‌ ജീവകാരുണ്യ വിഭാഗമായ ‘റീച്ച്‌ വേള്‍ഡ്‌ വൈഡിന്റെ’ സ്‌ത്രീ ശാക്‌തീകരണ പദ്ധതിയുടെ ഭാഗമായ സൗജന്യ തയ്യല്‍ മെഷീന്‍ വിതരണത്തിന്റെ രണ്ടാംഘട്ട ഉദ്‌ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ചെയര്‍മാന്‍ ഡോ. റോണക്ക്‌ മാത്യു അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ. റീച്ച്‌ സുവനീയര്‍ പ്രകാശനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എം.പി സന്തോഷ്‌ കുമാറിനെ ആദരിക്കും. സീനിയര്‍ പാസ്‌റ്റര്‍മാരായ ഡോ. തോമസ്‌ ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍), ബ്രദര്‍ ബെന്നി കുര്യന്‍, ജിബി ജോണ്‍ എന്നിവര്‍ പങ്കെടുക്കും. കലാകായിക വിദ്യാഭ്യാസ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച വിദ്യാര്‍ഥികള്‍ക്കായുള്ള അക്കാഡമിക്‌ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.

നെഹ്‌റു സ്‌റ്റേഡിയത്തിന്‌ എതിര്‍വശത്തുള്ള സ്വര്‍ഗീയ വിരുന്ന്‌ ഗ്രൗണ്ട്‌. ഹോട്ടല്‍ സീസര്‍ പാലസിന്‌ എതിര്‍വശത്തുള്ള രണ്ട്‌ പാര്‍ക്കിങ്‌ ഗ്രൗണ്ടുകള്‍, കുര്യന്‍ ഉതുപ്പ്‌ റോഡിലുള്ള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ബേസ്‌മെന്റ്‌ ഫേ്ലാര്‍, ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ സമീപമുള്ള പാര്‍ക്കിങ്‌ ഏരിയ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌.