ഓപ്പറേഷൻ ബാര്‍ കോഡ്; ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

Spread the love

തിരുവനന്തപുരം: ഓപ്പറേഷൻ ബാർ കോഡില്‍ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. വിജിലൻസിൻ്റെ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

video
play-sharp-fill

എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാറുകളില്‍ നിന്നു മാസപ്പടി നല്‍കുന്ന അനധികൃത പ്രവണത വിജിലൻസ് പരിശോധനയില്‍ തെളിഞ്ഞു.

ആലപ്പുഴയിലെ ഒരു ബാറില്‍ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. ബാറ് മാനേജർ എംഡിക്ക് 3,56,000 രൂപ നല്‍കപ്പെട്ടതിന്റെ രേഖയും വാട്‌സ്‌ആപ്പ് സന്ദേശങ്ങളും വിജിലൻസിന് ലഭിച്ചു. പട്ടികയില്‍ ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നല്‍കിയതെന്നു സൂചിപ്പിച്ചിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പറ്റയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായി മൂന്ന് ലക്ഷത്തിലധികം രൂപയെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തില്‍, ബാറുകളില്‍ മദ്യം നല്‍കുന്ന അളവില്‍ കുറവും അധികവും ഉണ്ടെന്നും തെളിഞ്ഞു. സെക്കൻ്റ്സ് മദ്യം വില്പന നിയന്ത്രണത്തില്‍ എക്സൈസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും, മിക്ക ബാറുകളും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിരിക്കുന്നു.

പുറമേ, പരിശോധനയില്‍ ചില ക്രമക്കേടുകള്‍ വ്യക്തമായി. 11 മണിക്ക് തുറക്കേണ്ട ബാറുകള്‍ നേരത്തെ തുറക്കുകയും, രാത്രി 11 മണിക്ക് അടയ്ക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

സാമ്ബിള്‍ ശേഖരണത്തിലും വീഴ്ചകള്‍ സംഭവിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത്തരം അച്ചടക്ക ലംഘനങ്ങള്‍ നിയന്ത്രിക്കാൻ നടപടി ശക്തമാക്കേണ്ടതുണ്ടെന്ന് വിജിലൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.