
തിരുവനന്തപുരം: ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രത്തോടുകൂടിയ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്മെന്റ് ഇറക്കിയ എസ്കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പിണറായി സര്‍ക്കാരും നയിക്കുന്ന പാര്‍ട്ടിയും നിരന്തരമായി ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി.ബാബു ഫെസ് ബുക്കില്‍ കുറിച്ചു. ഇത്തരം നടപടികളില്‍ കൈയടിക്കുന്ന മാനസിക രോഗികളുടെ പിന്തുണയാവാം സര്‍ക്കാരിന്റെ പ്രചോദനം.
സനാതന ധര്‍മ്മത്തെ ഏത് വിധേനേയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരുടെ സംഘടിത ആക്രമണമാണ് ഇക്കാലയളവില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു സമൂഹം കണ്ണുതുറക്കാന്‍ തയ്യാറല്ലങ്കില്‍ അത് ആത്മനാശമാണ് വരുത്തി വക്കുന്നതെന്നും കുറിപ്പിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹിന്ദുവിനെയും, ഹിന്ദുമത വിശ്വാസങ്ങളെയും അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കാറായില്ലേ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ് പ്രതികരിച്ചു.
ലൈംഗിക വൈകൃതങ്ങള്‍ സംസ്കാരമായി പ്രകടിപ്പിക്കുന്ന കമ്യൂണിസ്റ്റ് തലച്ചോറുകള്‍ തച്ചുടയ്ക്കേണ്ട കാലം കഴിഞ്ഞു. അയ്യപ്പന്റെ മുതല്‍ കട്ടുതിന്നുന്ന പിണറായിയും കൂട്ടരും ഇപ്പോള്‍ സുവര്‍ണ്ണ കേരളം എന്ന പേരില്‍ ഇറക്കിയ ലോട്ടറിയില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വീഴ്ത്തുന്ന ലൈംഗികആഭാസം ചിത്രീകരിച്ചു വിശ്വാസികളെ അധിഷേപിച്ചിരിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.



