കുട്ടികളോട് ലൈംഗികാതിക്രമം; മലയാളി വൈദികൻ കാനഡയില്‍ അറസ്റ്റില്‍

Spread the love

കാനഡ: കാനഡയിലെ ബ്രാംപ്ടണില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ മലയാളി വൈദികൻ അറസ്റ്റില്‍. ടൊറന്റോ അതിരൂപതയ്ക്ക് കീഴില്‍ സേവനമനുഷ്‌ഠിച്ചിരുന്ന ഫാദർ ജെയിംസ് ചെരിക്കല്‍ (60) ആണ് പിടിയിലായത്.

video
play-sharp-fill

ബ്രാംപ്ടണ്‍ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിലെ വൈദികനെ ലൈംഗികാതിക്രമം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത‌തെന്ന് പീല്‍ റീജനല്‍ പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഫാ. ജെയിംസ് ചെരിക്കലിനെ വൈദിക ശുശ്രൂഷയില്‍ നിന്ന് പുറത്താക്കിയതായി ടൊറന്റോ അതിരൂപത അറിയിച്ചു.

1997 മുതല്‍ കാനഡയില്‍ ടൊറന്റോ അതിരൂപതയില്‍ സേവനം ചെയ്യുകയാണ് ഫാദർ ജെയിംസ് ചെരിക്കല്‍. ഡിസംബർ 18 നാണ് പീല്‍ റീജിയണല്‍ പൊലീസ് വൈദികനെതിരെ ലൈംഗികാതിക്രമം കുറ്റംചുമത്തി കേസ് എടുത്തത്. വൈദികന്റെ ഭാഗത്ത് നിന്ന് ആരോപണ വിധേയമായ രീതിയിലുള്ള പെരുമാറ്റ ദൂഷ്യം ഉണ്ടായതായി അറിയാൻ കഴിഞ്ഞുവെന്ന് ഡിസംബർ 20 ന് ടൊറന്റോ അതിരൂപത പ്രസ്താവനയില്‍ വിശദമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group