അപകടമൊഴിയാതെ കറുകച്ചാൽ! അണിയറപ്പടി – മാണികുളം ബൈപാസ് റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും കൂടുന്നു

Spread the love

കറുകച്ചാൽ: വാഴൂർ – ചങ്ങനാശേരി റോഡിൽ അണിയറപ്പടി – മാണികുളം ബൈപാസ് റോഡ് ചേരുന്ന ഭാഗം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം 3 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

video
play-sharp-fill

മുൻപ് ഇവിടെ റോഡ് മുറിച്ചു കടന്ന വീട്ടമ്മ ബൈക്കിടിച്ച് മരിച്ചിരുന്നു. 2 ബൈക്ക് യാത്രികരും, ഒരു ഓട്ടോ ഡ്രൈവറും മേഖലയിൽ അപകടത്തിൽ മരിച്ചിട്ടുണ്ട്. കറുകച്ചാൽ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് തിരിയുമ്പോഴും പെട്ടെന്നു നിർത്തുമ്പോഴുമാണ് അപകടങ്ങളുണ്ടാകുന്നത്.

ഇരുവശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള സംവിധാനം ഇല്ലാത്തതാണു കാരണം. ഗതാഗത കുരുക്കും പതിവാണ്. റോഡരികിലെ അനധികൃത പാർക്കിങ് മൂലം നടപ്പാത ഇല്ലാത്തത് കാൽനട യാത്രക്കാർക്കും വെല്ലുവിളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.23 കോടി രൂപ ചെലവഴിച്ച് പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അണിയറ – കല്ലോലി – മാണികുളം റോഡ് മിനി ബൈപാസാക്കി നവീകരിച്ചത്. വാഴൂർ റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിനായും നെടുംകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനായുമാണ് വാഴൂർ – ചങ്ങനാശേരി റോഡിനെയും കറുകച്ചാൽ – മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡ് ബൈപാസായി നവീകരിച്ചത്.