
എരുമേലി: മണ്ഡല തീർഥാടനത്തിനു ശേഷം വനംവകുപ്പ് അടച്ച കാനനപാതയിലൂടെ ശബരിമലയിലേക്കു പോകുന്നതിനെത്തിയ ആയിരക്കണക്കിനു തീർഥാടകർ പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം അവഗണിച്ച് ബലമായി ചെക്പോസ്റ്റ് തുറന്ന് കടന്നു.
27ന് ആണു മണ്ഡലകാലത്തിനു ശേഷം നട അടച്ചത്. നട അടച്ചിടുന്ന ഇടവേള അറിയാതെ എത്തിയവരാണ് കടന്നവരിൽ ഭൂരിഭാഗവും.
കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളിലെ വനംവകുപ്പ് ചെക്പോസ്റ്റുകളിലൂടെയാണു തീർഥാടകർ ബലമായി കടന്നുപോയത്. ഇതിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെർച്വൽ ക്യൂ ബുക്കിങ് ഉള്ള എല്ലാവരെയും ഇന്നലെ വൈകിട്ട് 5 വരെ കാനനപാതയിലെ കോയിക്കക്കാവ് ചെക്പോസ്റ്റിലൂടെയും ഇന്ന് ദർശനത്തിനു ബുക്കിങ് ഉള്ളവരെ അഴുതക്കടവ് ചെക്പോസ്റ്റിലൂടെയും കടത്തിവിട്ടു. ബുക്കിങ് ഇല്ലാതെ വന്നവരെ കാനനപാതയിലൂടെ കടത്തിവിട്ടില്ല.




