പക്ഷിപ്പനിയെ തുടര്‍ന്ന് കോഴിയിറച്ചി നിയന്ത്രണം; ബ്രാൻഡഡ് സ്ഥാപനങ്ങളില്‍ പരിശോധനയില്ലെന്ന് ആരോപണം; ആലപ്പുഴയില്‍ ഹോട്ടലുകളടച്ച്‌ പ്രതിഷേധം ശക്തമാകുന്നു

Spread the love

ആലപ്പുഴ: പക്ഷിപ്പനി ബാധയെത്തുടർന്ന് ഹോട്ടലുകളില്‍ കോഴിയിറച്ചിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കേരള ഹോട്ടല്‍ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ (കെ.എച്ച്‌.ആർ.എ.) പ്രതിഷേധം ശക്തമാക്കുന്നു.

video
play-sharp-fill

ഇതിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കെ.എച്ച്‌.ആർ.എ. അറിയിച്ചു. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുമതി നല്‍കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.

ജില്ലയിലെ 1,500 ഹോട്ടലുകള്‍ സമരത്തില്‍ പങ്കെടുക്കും. പക്ഷിപ്പനി ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവില്‍ കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വില്‍പനയ്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കിയത്. ഇതേത്തുടർന്നാണ് ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുമതി തേടി കെ.എച്ച്‌.ആർ.എ. കളക്ടറുമായി ചർച്ച നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് ഹർത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.