
കോട്ടയം: വെജിറ്റേറിയൻ പ്രേമികള്‍ക്ക് പ്രിയമുള്ളതാണ് കോളിഫ്ലവർ വിഭവങ്ങള്‍. ആ കൂട്ടത്തില്‍ സ്വാദേറിയ ഐറ്റമാണ് ചില്ലി ഗോബി.
അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിയ്ക്കുമൊക്കെ അടിപൊളി കോമ്പിനേഷനാണിത്. വളരെ എളുപ്പത്തില്‍ ചില്ലി ഗോബി തയാറാക്കാം.
കോളിഫ്ലവർ-1

Whatsapp Group 1 | Whatsapp Group 2 |Telegram Group
സവാള-2
ഇഞ്ചി-ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി-10
കാപ്സിക്കം-1/2
കൊണ്ഫ്ലോർ:1കപ്പ്
മൈദ-1/2കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി-1ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി-1/2ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ടൊമാറ്റോ സോസ്-2 ടീസ്പൂണ്‍
സോയാ സോസ്-1ടീസ്പൂണ്‍
റെഡ് ചിലി സോസ്-1ടീസ്പൂണ്‍
ഗ്രീൻ ചിലി സോസ്-1ടീസ്പൂണ്‍
തയാറാക്കുന്ന വിധം
കോളിഫ്ലവർ തിളച്ച വെള്ളത്തില്‍ മഞ്ഞള്‍ പൊടിയും, ഉപ്പും ഇട്ട് വച്ചതിനു ശേഷം വെള്ളത്തില്‍ നിന്നും മാറ്റി ചൂടാറാൻ മാറ്റിവക്കുക.ഒരു പാത്രത്തില്‍ കോണ്‍ഫ്ലോർ, മൈദ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക്‌പൊടി, കുരുമുളക് പൊടി, ഉപ്പ് തുടങ്ങി ചേരുവയും ആവശ്യത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ച് ചൂടായ എണ്ണയില്‍ വറുത്തു കോരാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി, അരിഞ്ഞതും സവാളയും കാപ്സിക്കവും പച്ചമുളക് എല്ലാം ചേർത്ത് വഴറ്റാം. നന്നായി കുഴഞ്ഞു വരുമ്പോള്‍ പൊടികളും സോസുകള്‍ ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശേഷം വറുത്തു വച്ചിരിക്കുന്ന കോളി ഫ്ലവർ ഇട്ട് യോജിപ്പിച്ച് അവസാനം ഒരു ടീസ്പൂണ്‍ കോൺഫ്ലേർ വെള്ളത്തില്‍ കലക്കിയതും കൂടി ചേർത്തിളക്കി വാങ്ങുക. ചില്ലി ഗോബി തയാർ



