എറണാകുളത്തെ വൻ തീപിടിത്തം നിയന്ത്രണവിധേയം; അണച്ചത് 12 അഗ്നിരക്ഷാസേനയുടെ തീവ്രപരിശ്രമത്തിനൊടുവില്‍

Spread the love

കൊച്ചി: എറണാകുളത്തെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിലുണ്ടായ വൻ തീപിടിത്തം നിയന്ത്രണവിധേയമായതായി അധികൃതർ.

video
play-sharp-fill

ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. ശ്രീധർ തിയേറ്ററിനടുത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്.

ബ്രോഡ്‌വേയില്‍ ഷണ്‍മുഖൻ റോഡില്‍ സിറ്റി ബസാറിനടുത്തായിരുന്നു സംഭവം. ഇന്നലെ രാത്രി 12.45ഓടെ ശുചീകരണത്തിനായി വന്ന ജോലിക്കാരനാണ് തീപിടിത്തം ആദ്യം കണ്ടത്. പിന്നീടിയാള്‍ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫാൻസി സാധനങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളിലും ഇവരുടെ ഗോഡൗണുകളിലുമാണ് തീപിടിത്തമുണ്ടായത്. 12ഓളം കടകള്‍ പൂർണമായും കത്തിനശിച്ചു. പ്ലാസ്റ്റിക് സാധനങ്ങള്‍ ആയതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു.

കെട്ടിടത്തിലെ ഒരു മുറിയില്‍ കൂട്ടിയിട്ടിരുന്ന ആക്രി വസ്തുക്കളില്‍ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. ഇത് സമീപത്തെ കടകളിലേയ്ക്കും പടരുകയായിരുന്നു.