പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ കോട്ടയത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ ത​കൃ​തി; റി​സോ​ര്‍​ട്ടു​ക​ളും റൂ​മു​ക​ളും നേരെത്തെ ഹൗസ് ഫുൾ; വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​ര്‍, ഹൗ​സ് ബോ​ട്ട് യാ​ത്ര, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നങ്ങൾ

Spread the love

കോ​ട്ട​യം: പു​തു​വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ഒരുങ്ങി കഴിഞ്ഞു.
കു​മ​ര​ക​ത്തെ​യും വാ​ഗ​മ​ണി​ലെ​യും റി​സോ​ര്‍​ട്ടു​ക​ളും റൂ​മു​ക​ളും ക്രി​സ്മ​സ് അ​വ​ധി​യാ​യ​തി​നാ​ല്‍ ഇ​പ്പോ​ള്‍​ത്ത​ന്നെ ഹൗ​സ്ഫു​ള്ളാ​ണ്. പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​ന് വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും റി​സോ​ര്‍​ട്ടു​ക​ളും ഹൗ​സ് ബോ​ട്ടു​ക​ളും നേ​ര​ത്തേ​ത​ന്നെ ബു​ക്ക് ചെ​യ്തി​രി​ക്കു​ന്നു.

video
play-sharp-fill

കു​മ​ര​കം, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ല്‍​ക​ല്ല് എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ല​യോ​ടു ചേ​ര്‍​ന്നു​ള്ള വാ​ഗ​മ​ണ്‍, പ​രു​ന്തും​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് പു​തു​വ​ര്‍​ഷ ആ​ഘോ​ഷ​ത്തി​ന് സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്.

റി​സോ​ര്‍ട്ടു​ക​ളി​ല്‍ 31നു ​വൈ​കു​ന്നേ​രം ആ​റോ​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ള്‍, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​ര്‍, ഹൗ​സ് ബോ​ട്ട് യാ​ത്ര, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം തു​ട​ങ്ങി​യ​വ​യു​ള്ള പാ​ക്കേ​ജു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൗ​സ്‌​ബോ​ട്ടു​ക​ള്‍, ശി​ക്കാ​ര വ​ള്ള​ങ്ങ​ള്‍, പു​ര​വ​ഞ്ചി​ക​ള്‍ എ​ന്നി​വ​യി​ൽ പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും വ​ലി​യ​തോ​തി​ല്‍ കു​മ​ര​ക​ത്ത് എ​ത്തു​മെ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വ​ലി​യ സു​ര​ക്ഷ​ പോ​ലീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കോ​ട​മ​ഞ്ഞി​ന്‍റെ ത​ണു​പ്പി​ല്‍ വാ​ഗ​മ​ണി​ല്‍ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാൻ ധാ​രാ​ളം പേ​രെ​ത്തും. ക്രി​സ്മ​സ് അ​വ​ധി തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ല്‍ വാ​ഗ​മ​ണി​ല്‍ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. മൊ​ട്ട​ക്കു​ന്നി​ലും പൈ​ന്‍മ​ര​ക്കാ​ട്ടി​ലും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍ക്കി​ലു​മെ​ല്ലാം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ള്‍ കു​ടും​ബ​സ​മേ​തം എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടു​ത്തെ റി​സോ​ര്‍ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും ജ​നു​വ​രി അ​ഞ്ചു​വ​രെ ഫു​ള്‍ ബു​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ​യും വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ട്രോ​ളിം​ഗ് ഉ​ള്‍പ്പെ​ടെ ക​ര്‍ശ​ന​മാ​ക്കാ​നും നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​ല്ലി​ക്ക​ക​ല്ലി​ലും ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ലും സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കു​ണ്ട്.

ജി​ല്ല​യോ​ടു ചേ​ര്‍ന്നുകി​ടക്കു​ന്ന പ​രു​ന്തും​പാ​റ, കു​ട്ടി​ക്കാ​നം, തൊ​മ്മ​ന്‍കു​ത്ത്, കാ​ഞ്ഞാ​ര്‍, കു​ട​യ​ത്തൂ​ര്‍, കോ​ട്ട​പ്പാ​റ, ആ​ന​യ​ടി​ക്കു​ത്ത്, പു​ള്ളി​ക്കാ​നം, പീ​രു​മേ​ട്, പെ​രു​വ​ന്താ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും സ​ഞ്ചാ​രി​ക​ള്‍ എ​ത്തു​ന്നു​ണ്ട്.

ഇ​ടു​ക്കി ഡാം ​സ​ഞ്ചാ​രി​ക​ള്‍ക്കാ​യി തു​റ​ന്നുകൊ​ടു​ത്തി​ട്ടു​ള്ള​തി​നാ​ല്‍ ചെ​റു​തോ​ണി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ള്‍ പോ​കു​മ്പോ​ഴോ തി​രി​കെ വ​രു​മ്പോ​ഴോ വാ​ഗ​മ​ണ്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് മ​ട​ങ്ങു​ന്ന​ത്.