മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത് 36,33,191 പേര്‍; മകരവിളക്കിന് വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി ആരോഗ്യവകുപ്പ്

Spread the love

തിരുവനന്തപുരം: മണ്ഡലകാലപൂജയ്ക്കായി ശബരിമല ക്ഷേത്രം തുറന്നത് മുതല്‍ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തി.

video
play-sharp-fill

ഓണ്‍ലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുല്‍മേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയില്‍ എത്തിയത്. കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോള്‍ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു.

കഴിഞ്ഞ വർഷത്തേക്കാള്‍ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകരവിളക്ക് മഹോത്സവത്തിന് എത്തുന്ന അയ്യപ്പന്മാർക്കായി വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തി ആരോഗ്യ വകുപ്പ്. അടിയന്തിര ഘട്ടം നേരിടാൻ ഡോക്ടർമാരുടെ റിസർവ് ലിസ്റ്റ് തയ്യാറായി. ശബരിമലയിലെ എല്ലാ ആശുപത്രി-ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി.

മകരവിളക്ക് വ്യൂപോയിന്റുകളായ പമ്പ ഹില്‍ടോപ്പ്, ത്രിവേണി പാലം, പമ്പ കെ എസ് ആർ ടി സി സ്റ്റാൻഡ്, യു-ടേണ്‍, ചാലക്കയം, ഇളവുംകാല്‍, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമുഴി, വലിയനാവട്ടം എന്നിവിടങ്ങളില്‍ ആംബുലൻസും മെഡിക്കല്‍ ടീമും ഉണ്ടാകുമെന്ന് ശബരിമല ഹെല്‍ത്ത് നോഡല്‍ ഓഫീസർ ശ്യാം അറിയിച്ചു. തിരുവാഭരണം യാത്രയ്ക്ക് പന്തളം മുതല്‍ പമ്പവരെയും തിരിച്ചുള്ള യാത്രയ്ക്കും മൊബൈല്‍ മെഡിക്കല്‍ സംഘവും ആംബുലൻസ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

അടിയന്തിര വൈദ്യ സഹായത്തിനുള്ള സംവിധാനവും കുളനട, ചെറുകോല്‍, കഞ്ഞേറ്റുകര, വടശ്ശേരിക്കര എന്നിവിടങ്ങളിലും റാന്നി-പെരുനാട് ആശുപത്രികളിലും ലഭ്യമാക്കും. സന്നിധാനത്തെ ഹെല്‍ത്ത് ഇൻസ്‌പെക്ടർ ക്വാർട്ടേഴ്സിലും ബെയ്ലി പാലത്തിന്റെ പരിസരത്തും ഡോക്ടർമാരടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കും. പാണ്ടിത്താവളം അടിയന്തിര ചികിത്സ കേന്ദ്രത്തില്‍ ഡോക്ടർമാരെ നിയോഗിച്ചു. നിലവില്‍ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ 12 ആംബുലൻസുകള്‍ കൂടാതെ 27 ആംബുലൻസുകള്‍ കൂടി മകരവിളക്കിന് സജ്ജമാക്കും. മകരവിളക്കിനും, തലേന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കോണ്‍ട്രോള്‍ റൂം പ്രവർത്തിക്കും; 0468 2222642, 0468 2228220 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.