കാസർഗോഡ് റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും;വേടന്‍ പരിപാടിക്ക് എത്തിയത് ഒരു മണിക്കൂറുകളോളം വൈകി;പരിപാടിക്കെത്തി മടങ്ങിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു;കുട്ടികളുൾപ്പെടെ നിരവധി പേർ ആശുപത്രിയിൽ;സംഘാടനത്തില്‍ വൻ വീഴ്ച

Spread the love

കാസർകോട്: കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന റാപ്പർ വേടന്റെ സംഗീത പരിപാടി​ക്കിടെ​യുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്.

video
play-sharp-fill

ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിപാടിക്കു പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പരിപാടി നിർത്തിവെച്ചു.

അതിനിടെ, ബീച്ച് ഫെസ്റ്റ് വേദിയിൽ നിന്നും തിരികെ പോകുകയായിരുന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19) മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണു പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണു സംഘാടകർ കടത്തിവിട്ടതെങ്കിലും തിരക്കുകൂടിയതോടെ അതെല്ലാം തകർന്നു.

വേടൻ വൈകിയതിനാൽ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയാണു പരിപാടി ആരംഭിച്ചത്. സംഗീതപരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽ‌നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയിൽവേ അടച്ചിരുന്നു. എന്നാൽ, ഇതു മറികടന്ന് പാർക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നു കരുതുന്നു.