
കോഴിക്കോട്: കൂടരഞ്ഞിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരന്റെ കൂട്ടുകാരനായ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് ആക്രമത്തിന് പിന്നിൽ.
മാറിയിട്ട ചെരുപ്പ് തിരിച്ചു ചോദിച്ചതാണ് തർക്കത്തിനിടയാക്കിയത്.കൂടരഞ്ഞി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥി വീട്ടിലെത്തിയാണ് മർദ്ദിച്ചത്.
മർദ്ദനത്തില്‍ കുട്ടിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. കുട്ടിയെ മർദ്ദിക്കുന്നത് കണ്ട അമ്മ ഇടപെട്ട് ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



