ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിലായ എൻ വിജയകുമാര്‍ ജനുവരി 12 വരെ റിമാൻഡില്‍

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാ‌റിനെ അടുത്ത മാസം 12 വരെ റിമാൻഡ് ചെയ്‌തു.

video
play-sharp-fill

തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് നടപടി. അതേസമയം, വിജയകുമാ‌ർ സമർപ്പിച്ച ജാമ്യാപേക്ഷ ഈ മാസം 31ന് പരിഗണിക്കും.

ശബരിമല സ്വർണക്കൊള്ളയില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് റിമാൻഡ് റിപ്പോ‌ർട്ടില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ന് ഉച്ചയ്‌ക്കാണ് വിജയകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഓഫീസിലെത്തി കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദേശിച്ചുവെന്നാണ് വിജയകുമാർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീർത്തും നിരപരാധിയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടും പറഞ്ഞു. സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.