2026 ജനുവരിയിൽ പകുതി ദിവസവും ബാങ്ക് ഉദ്യോഗസ്ഥർക്ക് വീട്ടിലിരിക്കാം: അവധി ദിനങ്ങൾ 16

Spread the love

തിരുവനന്തപുരം: 2026 ആദ്യമാസത്തില്‍ ഇന്ത്യയില്‍ 16 ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കുകയില്ലെങ്കിലും കേരളത്തില്‍ അത്രയും അവധി ദിവസങ്ങള്‍ ഉണ്ടാകില്ല
പ്രാദേശിക അവധികളിലെ വ്യത്യാസമാണ് അതിനു കാരണം.

video
play-sharp-fill

പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയുമുള്‍പ്പെടെയാണ് 16 ദിവസത്തെ ബാങ്ക് അവധികള്‍ വരുന്നത്. കേരളത്തില്‍ ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും കൂടാതെ മന്നം ജയന്തിയും, റിപബ്ലിക് ഡേയുമായാണ് ബാങ്ക് അവധി

ദിവസങ്ങള്‍.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചുള്ള ബാങ്ക് അവധി ദിവസങ്ങള്‍ ഇപ്രകാരമാണ്.
ജനുവരി 1- പുതുവര്‍ഷ ദിനം- മിസോറാം, തമിഴ്‌നാട്, സിക്കിം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളില്‍ അവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 2- മന്നം ജയന്തി- കേരളത്തില്‍ ബാങ്ക് അവധി
ജനുവരി 3- ഹസ്രത്ത് അലി ജന്മദിനം- ഉത്തര്‍പ്രദേശില്‍ ബാങ്ക് അവധി
ജനുവരി 4- ഞായറാഴ്ച
ജനുവരി 10 – രണ്ടാം ശനിയാഴ്ച
ജനുവരി 11- ഞായറാഴ്ച

ജനുവരി 12- സ്വാമി വിവേകാനന്ദ ജയന്തി- പശ്ചിമ ബംഗാളില്‍ ബാങ്ക് അവധി
ജനുവരി 14- മകരസംക്രാന്തി- അസം, ഒഡിഷ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ അവധി
ജനുവരി 15- പൊങ്കല്‍/ മകര സംക്രാന്തി- തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ അവധി

ജനുവരി 16- തിരുവള്ളുവര്‍ ജയന്തി- തമിഴ്‌നാട്ടില്‍ ബാങ്ക് അവധി
ജനുവരി 17- ഉഴവര്‍ തിരുനാള്‍- തമിഴ്‌നാട്ടില്‍ ബാങ്ക് അവധി
ജനുവരി 18- ഞായറാഴ്ച
ജനുവരി 23- നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തി, സരസ്വതി പൂജ, ബസന്ത പഞ്ചമി- പശ്ചിമ ബംഗാള്‍, ഒഡിഷ, ത്രിപുര എന്നിവിടങ്ങളില്‍ അവധി
ജനുവരി 24- നാലാമത്തെ ശനിയാഴ്ച
ജനുവരി 25- ഞായറാഴ്ച
ജനുവരി 26- റിപ്പബ്ലിക് ദിനം- രാജ്യമൊട്ടാകെ അവധി