
കോട്ടയം: ക്വാറമില്ലാഞ്ഞതിനാല്‍ കഴിഞ്ഞ ദിവസം മുടങ്ങിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ പത്തിന് എരുമേലി പഞ്ചായത്ത് ഹാളിൽ നടന്നു. എരുമേലി പഞ്ചായത്തിലെ പ്രസിഡന്റായി എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു. 22 ആം വാർഡിൽനിന്നും വിജയിച്ച സിപിഐ എമ്മിലെ അമ്പിളി സജീവനാണ് വിജയിച്ചത്.
പ്രസിഡന്റ് സീറ്റ് പട്ടിക വര്‍ഗ സംവരണമായിരുന്നു. എന്നാൽ ഭൂരിപക്ഷം ഉണ്ടായിട്ടും സംവരണ വിഭാഗത്തില്‍ യുഡിഎഫിന് ജയിച്ചവര്‍ ഇല്ലായിരുന്നു. അതിനാൽ കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. ഇതോടെ ക്വോറം തികയാതെ മാറ്റി വച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. യുഡിഎഫ് അംഗങ്ങൾ ഇന്നും വിട്ടുനിന്നു.
ആകെയുള്ള 24 സീറ്റിൽ യുഡിഎഫ്- 14, എൽഡിഎഫ്- ഏഴ്, എൻഡിഎ- രണ്ട്, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്‌ച നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കനകപ്പലം വാർഡിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച സാറാമ്മ ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.




