ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാകാം മരണകാരണം എന്ന് നിഗമനം

Spread the love

കുന്നംകുളം: ബോഡി ബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ്(29) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടത്. ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു.

ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു അനിരുദ്ധ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group