
നാഗ്പൂർ: ഭാര്യ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും ജീവനൊടുക്കി. സൂരജ് ശിവണ്ണ (36) എന്നയാളാണ് നാഗ്പൂരിലെ ഒരു ഹോട്ടൽ മുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്
ചൊവ്വാഴ്ച ആത്മഹത്യക്കു ശ്രമിച്ച സൂരജിൻ്റെ ഭാര്യ ഗാൻവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ ഗാൻവിയുടെ മരണം വ്യാഴാഴ്ച സ്ഥിരീകരിച്ചു.
യുവതിയുടെ മരണത്തിനു പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ സൂരജും കുടുംബവും മകളെ അധിക്ഷേപിച്ചിരുന്നെന്നു ചൂണ്ടിക്കാട്ടി ഗാൻവിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതില്‍ നല്‍കിയിരുന്നു. തുടർന്നു ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി സൂരജിനെതിരെ പോലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണു നാഗ്പൂരിലേക്ക് കടന്ന യുവാവ് ജീവനൊടുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗുളൂരുവില്‍ വച്ച് ഒക്ടോബർ 29നായിരുന്നു സൂരജിന്റെയും ഗാൻവിയുടെയും വിവാഹം. ഹണിമൂണിനായി ശ്രീലങ്കയിലേക്ക് പോയെങ്കിലും ചില പ്രശ്നങ്ങളെത്തടുർന്ന് യാത്ര പാതിയാക്കി ഇവർ തിരിച്ചുപോന്നിരുന്നു. യുവാവിനൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.




