
തിരുവനന്തപുരം : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് തിരുവനന്തപുരത്തെത്തും.
രാത്രി 7 മണിക്ക് തലസ്ഥാനത്തെത്തുന്ന അദ്ദേഹം 7.20-ന് പാളയം എല്‍.എം.എസ് കോമ്പൗണ്ടിലെ ‘ട്രിവാൻഡ്രം ഫെസ്റ്റില്‍’ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് രാജ്ഭവനില്‍ താമസിക്കും. നാളെ രാവിലെ 10 മണിക്ക് വർക്കല ശിവഗിരിയില്‍ 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. 12.05-ന് മാർ ഇവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 1.25-ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.
ഉപരാഷ്ട്രപതിയുടെ സുരക്ഷ കണക്കിലെടുത്ത് കനകക്കുന്നിലെ വസന്തോത്സവം, ന്യൂ ഇയർ ലൈറ്റിംഗ് പരിപാടികള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6 മുതല്‍ 8 വരെ പൊതുജനങ്ങള്‍ക്ക് കനകക്കുന്ന് കോമ്പൗണ്ടിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നഗരത്തിലെ പ്രധാന റോഡുകളില്‍ ഡിസംബർ 29, 30 തീയതികളില്‍ പാർക്കിംഗ് നിരോധനവും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



