സമൂഹമാധ്യമങ്ങളിലൂടെ പോർവിളി; സിപിഎം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

Spread the love

കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ പോർവിളി നടത്തിയതിന് സിപിഎം ലീഗ് പ്രവർത്തകർക്കെതിരെ കേസ്.

video
play-sharp-fill

സിപിഎമ്മിന്റെ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ‘റെഡ് ആർമിയില്‍’ പോസ്‌റ്റ് ചെയ്‌ത ബോംബ് എറിയുന്ന ദൃശ്യങ്ങളുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ഡിസംബർ 16 നാണ് ‘റെഡ് ആർമി’ അക്കൗണ്ടില്‍ ദൃശ്യങ്ങള്‍ പോസ്‌റ്റ് ചെയ്‌തത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പാനൂർ പാറാട് മേഖലയിലെ കുന്നോത്ത് പറമ്ബ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിനെ പിന്നാലെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഈ പോസ്‌റ്റിന് താഴെ പ്രകോപനപരമായ കമന്റുകള്‍ ഇട്ടവർക്കെതിരെയും കേസ് എടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കണ്ണൂരിലെ കണ്ണായ പാനൂരിലെ സഖാക്കളാരും കാശിക്ക് പോയിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് ബോബ് പൊട്ടിക്കുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലുള്ളത്. പ്രദേശത്ത് സംഘർഷം വർദ്ധിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സൈബർ ക്രൈം വിഭാഗം കേസ് എടുത്തത്. കമ്മീഷണർക്ക് സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

കലാപത്തിന് ആഹ്വാനം ചെയ്യല്‍, സ്‌പർദ്ദ വളർത്തുന്ന തരത്തിലുള്ള ഇടപെടല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാകും പ്രതികളുടെ കൃത്യമായ പട്ടിക തയ്യാറാക്കുന്നത്.