
തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റ്റായി മാറിയ ട്രെയിനുകള്‍ തിരിച്ചറിഞ്ഞ് സപ്ലിമെന്ററി ടിക്കറ്റെടുത്തില്ലെങ്കില്‍ കീശ കീറും.
15 രൂപ ടിക്കറ്റ് മറന്നാല്‍ പിഴയായി ഒടുക്കേണ്ടി വരിക 265 രൂപ. 250 രൂപയാണ് മിനിമം പിഴ. അതിനു പുറമേ ടിക്കറ്റ് തുകയും കൂട്ടി നല്‍കേണ്ടി വരുമ്ബോള്‍ തുക 265ല്‍ എത്തും.
യുടിഎസ്, റെയില്‍വണ്‍ മൊബൈല്‍ ആപ്പുകള്‍ സജീവമായതോടെയാണ് പല യാത്രക്കാര്‍ക്കും അബദ്ധം പറ്റുന്നത്. നേരത്തെ കൗണ്ടറുകളില്‍ നിന്നു അണ്റിസര്വ്ഡ് ടിക്കറ്റെടുത്തിരുന്നപ്പോള് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണെങ്കില്‍ ജീവനക്കാര്‍ അക്കാര്യം വ്യക്തമാക്കാറുണ്ടായിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുമ്ബോള്‍ അത്തരം സാധ്യതകള്‍ ഇല്ലാതായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില ട്രെയിനുകളുടെ വിളിപ്പേര് പഴയതു തന്നെ തുടരുന്നതും അബദ്ധത്തിനു കാരണമാകും. ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് പലര്‍ക്കും ഇപ്പോവും മെയിലാണ്. അതേപോലെ ഈയടുത്താണ് ശബരി എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റായി മാറിയത്. ശബരിയ്ക്ക് ജനറല്‍ ടിക്കറ്റിനു നിലവില്‍ സൂപ്പര്‍ ഫാസ്റ്റ് നിരക്ക് നല്‍കണം.
യുടിഎസ്, റെയില്‍വണ്‍ മൊബൈല്‍ ആപ്പുകളിലെ ടൈപ്പ് ഓഫ് ട്രെയിന്‍ എന്ന ടാബില്‍ പ്രവേശിച്ചാല്‍ ഏതു വിഭാഗത്തിലെ ട്രെയിനാണെന്നു മനസിലാക്കാമെന്നു റെയില്‍വേ പറയുന്നു. സ്റ്റേഷനുകളില്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നതിനു നിയന്ത്രണമുണ്ടെങ്കിലും സൂപ്പര്‍ ഫാസ്റ്റ് ടിക്കറ്റിനു ഇളവുണ്ട്.
യാത്ര തുടങ്ങുന്നതിനു മുന്‍പ് വരെ ഇതെടുക്കാന്‍ സാധിക്കും. ആപ്പിലൂടെ എക്സ്പ്രസ് ടിക്കറ്റെടുത്താലും സൂപ്പര്‍ ഫാസ്റ്റിലേക്ക് മാറാന്‍ 15 രൂപ കൂടി സ്റ്റേഷന് കൗണ്ടറില്‍ അടച്ചാല്‍ ടിക്കറ്റ് കിട്ടുമെന്ന സൗകര്യമുണ്ട്.




