റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ വീണു; വടകരയിൽ വയോധികന് ദാരുണാന്ത്യം

Spread the love

തിരുവനന്തപുരം: റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് വയോധികന്‍ മരിച്ചു. വടകര വില്യാപ്പള്ളിയില്‍ വെച്ചായിരുന്നു അപകടം. വില്യാപ്പിള്ളി സ്വദേശി മൂസ(55) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വൈകിട്ട് ആറ് മണിയോടെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി കടയിലേക്കിറങ്ങിയ മൂസയെ കാണാതെ വന്നതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിനോടുവിലാണ് അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവൃത്തി നടക്കുന്ന ഓവ് പാലത്തില്‍ വീണ നിലയില്‍ രാത്രി കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തല കലുങ്കിലേക്ക് പതിച്ചിരിക്കുന്ന നിലയിലാണുണ്ടായിരുന്നത്. അബദ്ധത്തില്‍ വീണതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. മൂസയുടെ ചെരിപ്പും കടയില്‍ നിന്ന് വാങ്ങിയ ബിസ്‌ക്കറ്റ് അടക്കമുള്ള സാധനങ്ങളും കുഴിയില്‍ കണ്ടെത്തി. റോഡില്‍ കലുങ്ക് നിര്‍മിക്കുന്ന കരാറുകാര്‍ അപകടശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group