
ചങ്ങനാശ്ശേരി: പെരുമ്പനച്ചി – തോട്ടക്കാട് റോഡിൽ വഴീപ്പടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം സാമൂഹികവിരുദ്ധർ തല്ലിത്തകർത്തു. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.
25 വർഷത്തോളമായി വിദ്യാർഥികളും വയോജനങ്ങളും അടക്കം നൂറു കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കാത്തിരിപ്പ് കേന്ദ്രമാണിത്.
ഇരിപ്പിടത്തിൽ പാകിയിരുന്ന ടൈലുകൾ തല്ലി പൊട്ടിച്ച നിലയിലാണ്. ടൈലുകൾ തല്ലിപ്പൊട്ടിക്കുകയോ കമ്പിയോ മറ്റോ ഉപയോഗിച്ചു കുത്തിപ്പൊളിക്കുകയോ ചെയ്തതായാണ് സംശയം. കോൺക്രീറ്റ് സ്ലാബും പൊട്ടിയിട്ടുണ്ട്.
പ്രതികളെ ഉടൻ കണ്ടെത്തി ശിക്ഷ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


