പത്തനംതിട്ടയില്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി; ഒരാള്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്; അപകടത്തില്‍പ്പെട്ടത് ശബരിമല തീർത്ഥാടകർക്ക് കണമലയില്‍ അന്നദാനം നടത്തിയിരുന്ന സംഘം

Spread the love

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.

video
play-sharp-fill

റാന്നി വലിയപറമ്പില്‍ പടിയില്‍ വെച്ച്‌ ടെംപോ ട്രാവലര്‍ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല തീർത്ഥാടകർക്ക് കണമലയില്‍ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശബരിമല നടയടച്ചതോടെ ഇവർ ഉല്ലാസയാത്ര പോയതായിരുന്നു.
യാത്ര കഴിഞ്ഞ് മടങ്ങിവരും വഴി രാത്രി ഒന്നരയോടെയാണ് അപകടമുണ്ടായത്.

അതേസമയം, ഇന്ന് രാവിലെ പത്തനംതിട്ട എംസി റോഡ് കുളനട മാന്തുകയില്‍ ലോറിയും കോളേജ് ബസും കൂട്ടിയിടിച്ച്‌ അപകടമുണ്ടായി. കോളേജ് ബസില്‍ ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഡ്രൈവറുടെ കാലിന് പരിക്കേറ്റു.
അപകടത്തെതുടര്‍ന്ന് എംസി റോഡില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.