ആരോഗ്യ കേരളത്തില്‍ ജോലിയവസരം; 78000 രൂപ വരെ ശമ്പളം വാങ്ങാം; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: ആരോഗ്യ കേരളത്തില്‍ നിരവധി ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പരീക്ഷയില്ലാതെ ഇന്റർവ്യൂ മാത്രം നടത്തിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്.

video
play-sharp-fill

നഴ്‌സ്, ഡോക്ടർ, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലായി ഒഴിവുകള്‍ വന്നിട്ടുണ്ട്. താല്‍പര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ജനുവരി 9നുള്ളില്‍ അപേക്ഷ പൂർത്തിയാക്കണം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റി (DHFWS), നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ റിക്രൂട്ട്‌മെന്റ്.

മിഡ് ലെവല്‍ സർവീസ് പ്രൊവൈഡർ, ജെപിഎച്ച്‌എൻ/ ആർബിഎസ്‌കെ നഴ്‌സ്, ഓഡിയോളജിസ്റ്റ്, ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർ എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രായപരിധി

തസ്തിക പ്രായ0
സ്‌പെഷ്യലിസ്റ്റ് ഡോക്ടർ 67 വയസ് വരെ
ഫിസിയോതെറാപ്പിസ്റ്റ് 40 വയസ് വരെ
ഓഡിയോളജിസ്റ്റ് 40 വയസ് വരെ
ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ 40 വയസ് വരെ
മിഡ് ലെവല്‍ സർവീസ് പ്രൊവൈഡർമാർ 40 വയസ് വരെ
ജെപിഎച്ച്‌എൻ/ആർബിഎസ്‌കെ നഴ്സ് 40 വയസ് വരെ

യോഗ്യത

ജെപിഎച്ച്‌എന്‍/ആര്‍ബിഎസ്‌കെ നഴ്സ്

എസ്‌എസ്‌എല്‍സി, സർക്കാർ / സർക്കാർ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജെപിഎച്ച്‌എൻ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ എഎൻഎം കോഴ്സ്), സാധുവായ കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷൻ.

മിഡ് ലെവല്‍ സർവീസ് പ്രൊവൈഡർമാർ

ഒരു വർഷത്തെ യോഗ്യതാനന്തര പരിചയമുള്ള ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജിഎൻഎം.

കെഎൻസി രജിസ്‌ട്രേഷനോടുകൂടിയ എംഎസ്സി നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം, കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പരിചയം.

ഓഡിയോളജിസ്റ്റ്

ഓഡിയോളജി ആൻഡ് സ്പീച്ച്‌ ലാംഗ്വേജ് പാത്തോളജിയില്‍ ബാച്ചിലർ (ബിഎഎസ്‌എല്‍പി) / ഡിഎച്ച്‌എല്‍എസ്, സാധുവായ ആർസിഐ രജിസ്‌ട്രേഷൻ, ആവശ്യമായ മേഖലയില്‍ കുറഞ്ഞത് 3 വർഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം.

ഫിസിയോതെറാപ്പിസ്റ്റ്

ഫിസിയോതെറാപ്പിസ്റ്റ് ബാച്ചിലർ (ബിപിടി), യോഗ്യതാനന്തരം കുറഞ്ഞത് ഒരു വർഷത്തെ പരിചയം.

സ്‌പെഷ്യലിസ്റ്റ് ഡോക്ടർ

ജനറല്‍ മെഡിസിൻ, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഒഫ്താല്‍മോളജി, ഡെർമറ്റോളജി, സൈക്യാട്രി, പാലിയേറ്റീവ് മെഡിസിൻ, ഇഎൻടി, ഫിസിക്കല്‍ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പിഎം&ആർ) എന്നിവയില്‍ എംബിബിഎസ് ബിരുദം, കണ്‍സേണ്‍ഡ് സ്‌പെഷ്യാലിറ്റിയില്‍ പിജി അല്ലെങ്കില്‍ ഡിപ്ലോമ ടിസിഎംസി/ കേരള മെഡിക്കല്‍ കൗണ്‍സിലിന് കീഴില്‍ സ്ഥിരം രജിസ്‌ട്രേഷൻ.

ശമ്പളം

തസ്തിക ശമ്പളം
സ്‌പെഷ്യലിസ്റ്റ് ഡോക്ടർ പ്രതിമാസം 17000 രൂപ
ഫിസിയോതെറാപ്പിസ്റ്റ് പ്രതിമാസം 20500 രൂപ
ഓഡിയോളജിസ്റ്റ് പ്രതിമാസം 30000 രൂപ
ജില്ലാ ആർബിഎസ്‌കെ കോർഡിനേറ്റർ പ്രതിമാസം 30000 രൂപ
മിഡ് ലെവല്‍ സർവീസ് പ്രൊവൈഡർമാർ പ്രതിമാസം 24000 രൂപ
ജെപിഎച്ച്‌എൻ/ആർബിഎസ്‌കെ നഴ്സ് പ്രതിമാസം 78000 രൂപ
അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.arogyakeralam.gov.in/സന്ദർശിച്ച്‌ അപേക്ഷ സമർപ്പിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജനുവരി 09.