
ഡൽഹി: ഉന്നാവ് ബലാത്സംഗ കേസില്‍ സിബിഐ ഉദ്യോഗസ്ഥർ ബിജെപി നേതാവ് കുല്‍ദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത.
ഹൈക്കോടതിയില്‍ സെൻഗാറിന് അനൂകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നല്കി. ഇതിനിടെ കേസില്‍ സിബിഐ നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
നീതി ആവശ്യപ്പെട്ട് ജന്തർമന്തറില്‍ നടത്തിയ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു.
വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതില്‍ ഉദ്യോഗസ്ഥർ അട്ടിമറി നടത്തിയെന്നാണ് അതിജീവിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിബിഐക്ക് നിലവില്‍ പരാതി നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് പേജുള്ള പരാതിയാണ് അതിജീവിത സിബിഐക്ക് നല്‍കിയത്. അന്വേഷണം നടത്തുമ്പോള്‍ തന്നെ അട്ടിമറിക്ക് ശ്രമിച്ചുവെന്നും അന്വേഷണത്തിലും കോടതി നടപടികളും ഉദ്യോഗസ്ഥർ മനപ്പൂർവ്വം വീഴ്ച്ച വരുത്തിയെന്ന് അതിജീവിത ആരോപിക്കുന്നു.
ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സിബിഐ അഭിഭാഷകർ പരാജയപ്പെട്ടു. സെൻഗാറിനെ സഹായിക്കുന്ന രീതിയില്‍ നിലപാട് എടുത്തുവെന്നും അവർ പറയുന്നു.



