
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു.
അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയര്മാന്മാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും.
ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം,വികസനകാര്യം,ക്ഷേമകാര്യം,ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ4സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തില്‍ ധനകാര്യം, വികസനകാര്യം,പൊതുമരാമത്ത്കാര്യം,ആരോഗ്യ വിദ്യാഭ്യാസകാര്യം,ക്ഷേമകാര്യം എന്നിങ്ങനെ5 സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുനിസിപ്പാലിറ്റകളില്‍ ധനകാര്യം,വികസനകാര്യം,ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം,വിദ്യാഭ്യാസ കലാകായികകാര്യം എന്നിങ്ങനെ6സ്റ്റാന്റിങ് കമ്മിറ്റികളും കോര്‍പ്പറേഷനുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം നഗരാസൂത്രണകാര്യം,നികുതി അപ്പീല്‍കാര്യം,വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ 8 സ്റ്റാന്റിങ് കമ്മിറ്റികളുമാണുള്ളത്.



