എരുമേലിയിൽ 12 ലിറ്റർ വാറ്റുചാരായം പിടികൂടി; പ്രതി എക്സൈസ് പിടിയിൽ

Spread the love

കോട്ടയം: എരുമേലിയിൽ 12 ലിറ്റർ വാറ്റുചാരായം പിടിച്ചു.

video
play-sharp-fill

എരുമേലി തെക്ക് വില്ലേജിൽ എഴുകും മണ്ണ് കരയിൽ വാക്കയിൽ പ്രസാദ് (55) എന്നയാളെയാണ് 12 ലിറ്റർ വാറ്റ്ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കൺട്രോൾ റൂമിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എരുമേലി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റ്റോജോ ടി ഞള്ളിയിലും പാർട്ടിയും നടത്തിയ പരിശോധനയിലാണ് വാറ്റുചാരായം പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിവന്റീവ് ഓഫീസർമാരായ വി എസ് ശ്രീലേഷ്,
ടി പി തോമസ്,
സിവിൽ എക്സൈസ് ഓഫീസർമാരായ രവിശങ്കർ എം, ആൽവിൻ തോമസ് എന്നിവർ പങ്കെടുത്തു. പ്രതിയുടെ പേരിൽ എരുമേലി റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.