നിലമ്പൂര്‍ വനത്തില്‍ സ്വര്‍ണ ഖനനത്തിന് ശ്രമം; 7 പേര്‍ പിടിയില്‍

Spread the love

മലപ്പുറം : നിലമ്പൂര്‍ വനത്തില്‍ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ പിടിയില്‍. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് ഏഴു പേരെ പിടികൂടിയത്.

video
play-sharp-fill

നിലമ്പൂര്‍ നോർത്ത് ഡിഎഫ്‌ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വനം ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. നിലമ്പൂര്‍  റേഞ്ച്, പനയങ്കോട് സെക്ഷൻ പരിധിയിലെ ആയിരവല്ലിക്കാവ് വനഭാഗത്തെ ആമക്കയം ഭാഗത്ത് മോട്ടോർ പമ്പ് ഉപയോഗിച്ച്‌ മണല്‍ ഊറ്റി സ്വർണം അരിച്ചെടുത്തിരുന്നു എന്ന് കണ്ടെത്തി.

മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായ ഏഴ് പേരും. റസാഖ്, ജാബിർ, അലവിക്കുട്ടി, അഷ്റഫ്, സക്കീർ , ഷമീം, സുന്ദരൻ എന്നിവരാണ് പിടിയിലായത്. ഈ ഭാഗം കേന്ദ്രീകരിച്ച്‌ വലിയ തോതില്‍ സ്വർണഖനനം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങളായി നടന്നുവരുന്ന അന്വേഷണത്തിൻ്റെ ഭാഗമായിരുന്നു റെയ്ഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group