
കൊച്ചി: കേരള ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO), ടെക്നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലായി 28 ഒഴിവുകളാണ് ഉള്ളത്.
എഞ്ചിനീയറിങ് വിഷയങ്ങളില്‍ ഡിപ്ലോമ,ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 27 ആണ്.
ടെക്നിക്കല്‍ അസിസ്റ്റന്റ് : 16 ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാഭ്യാസ യോഗ്യത:
ഇലക്ട്രോണിക്സ് / ഐ.ടി / കമ്ബ്യൂട്ടർ സയൻസ് / കമ്ബ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ 3 വർഷ ഡിപ്ലോമ (ഫുള്‍ടൈം റെഗുലർ കോഴ്സ്) അല്ലെങ്കില്‍ അതിന് മുകളിലുള്ള യോഗ്യത.
സർക്കാർ വകുപ്പുകള്‍ / കോടതികള്‍ / പബ്ലിക് സെക്ടർ എന്നിവയില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഐ.ടി ടെക്നിക്കല്‍ സപ്പോർട്ട് വിഭാഗത്തില്‍ ഫുള്‍ടൈം ഓണ്‍സൈറ്റ് ടെക് സപ്പോർട്ടായോ സമാനമായ നിലയിലോ ഹാർഡ്വെയർ, സോഫ്റ്റ്വെയർ, നെറ്റ്വർക്കിങ് സപ്പോർട്ട്, ടെക്നിക്കല്‍ ട്രബിള്‍ഷൂട്ടിംഗ് എന്നിവയില്‍ പരിചയം.
ഇ-കോടതി പദ്ധതിയുടെ ഭാഗമായി അല്ലെങ്കില്‍ ജുഡീഷ്യറിയിലെ ഇ-ഇനിഷ്യേറ്റീവുകളുമായി ബന്ധപ്പെട്ട സമാന പദ്ധതികളില്‍ ടെക്നിക്കല്‍ സപ്പോർട്ടായി കുറഞ്ഞത് 6 മാസത്തെ പരിചയം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO): 12 ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
കമ്ബ്യൂട്ടർ സയൻസ് / കമ്ബ്യൂട്ടർ ഹാർഡ്വെയർ / ഇലക്ട്രോണിക്സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ 3 വർഷ ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം (ഫുള്‍ടൈം റെഗുലർ കോഴ്സ്)
പ്രശസ്ത സ്ഥാപനത്തില്‍ നിന്നുള്ള കമ്ബ്യൂട്ടർ വേഡ് പ്രോസസ്സിംഗ് / ഡാറ്റാ എൻട്രി ഓപ്പറേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ തുല്യ യോഗ്യത.
വേഡ് പ്രോസസ്സിംഗ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ, ഇ-സേവ കേന്ദ്രം മാനേജ്മെന്റ്, ഐ.സി.ടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട അനുഭവം ആവശ്യമാണ്.
ഇ-കോടതി പദ്ധതിയുടെ ഭാഗമായി അല്ലെങ്കില്‍ സമാനമായ പദ്ധതികളില്‍ കോടതികളില്‍ കുറഞ്ഞത് 6 മാസത്തെ പരിചയം ഉണ്ടായിരിക്കണം.
വേഡ് പ്രോസസ്സിംഗ്, ഡാറ്റാ എൻട്രി ഓപ്പറേഷൻ, ഐ.സി.ടി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍, ഇ-സേവ കേന്ദ്രം മാനേജ്മെന്റ് എന്നിവയില്‍ പരിചയം ഉള്ളവർക്ക് മുൻഗണന.
നിയമനം ലഭിക്കുന്നവർക്ക് 22,240 മുതല്‍ 30,000 വരെ ശമ്ബളം ലഭിക്കാം. 18 മുതല്‍ 41 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകള്‍ സമർപ്പിക്കാം. അപേക്ഷകരുടെ എണ്ണം കൂടുതലായാല്‍ സ്കില്‍ ടെസ്റ്റ് / ഇന്റർവ്യൂവിനായി ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നതിന് എഴുത്തുപരീക്ഷ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://highcourt.kerala.gov.in/ സന്ദർശിക്കുക.



