
പാലാ :കരൂർ പഞ്ചായത്തിലെ ഇടനാട് പതിമൂന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്ന് കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നാടുവിലേടത്ത് പറഞ്ഞു.
പ്രിൻസ് കുര്യത്ത് യു ഡി എഫ് സ്വതന്ത്രനായാണ് മത്സരിച്ചത്. അദ്ദേഹത്തിന്റെ പ്രചാരണ സാമഗ്രികളിലെല്ലാം യു ഡി എഫ് സ്വതന്ത്രൻ എന്നുണ്ടായിരുന്നു .ബോയ്സ് ടൗൺ പ്രസ്സിലാണ് അതെല്ലാം അച്ചടിച്ചിട്ടുള്ളത് .അതിനു തെളിവുകളുമുണ്ട് .ദൃശ്യാ മാധ്യമങ്ങളിലും ,ഫേസ് ബുക്ക് ,വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും അതൊക്കെ വന്നിട്ടുള്ളതിനു തെളിവുകളുണ്ട് . ജനങ്ങളോട് എന്ത് പറഞ്ഞു വോട്ടു പിടിച്ചോ അതിന് എതിരായി പ്രവർത്തിക്കുന്നതാണ് കൂറുമാറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങളെ കുറിച്ച് കാലുമാറ്റിച്ചവർക്കും കാലുമാറിയവർക്കും നല്ല പിടിപാടില്ല അതാണ് ഇവിടെ സംഭവിച്ചത് .6 മാസത്തിനുള്ളിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിവരും. നാല് ദിവസം മുൻപേ ചിലയാളുകൾ പ്രിൻസിന്റെ വീട്ടിൽ നിന്നും ഇറങ്ങാതിരുന്നപ്പോൾ തന്നെ കോൺഗ്രസിന് കാര്യങ്ങൾ മനസിലായതാണെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് നടുവിലേടത്ത് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


