നെയ്യാറ്റിൻകരയില്‍ മൊബൈല്‍ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ മൊബൈല്‍ഷോപ്പ് ഉടമ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി ദിലീപാണ് (48) മരിച്ചത്. നെയ്യാറ്റിൻകര ടൗണിനോട് ചേർന്നുള്ള റോഡിലെ ഒരു മരത്തിലാണ് ദിലീപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 25 ലക്ഷത്തിലേറെ രൂപ കടബാധ്യത ഉണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കഴിഞ്ഞ 10 വർഷമായി നെയ്യാറ്റിൻകര ടൗണില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയായിരുന്നു ദിലീപ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group