
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ.
മുന്നറിയിപ്പില്ലാതെയുള്ള ഈ നടപടിക്കെതിരെ ഹോട്ടലുടമകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡിസംബർ 30 മുതല്‍ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടാൻ ഹോട്ടലുടമകള്‍ തീരുമാനിച്ചു.
എഫ്‌എസ്‌എസ്‌എഐ ഉദ്യോഗസ്ഥർ ഹോട്ടലുകളില്‍ പരിശോധന നടത്തി ഭക്ഷണം കഴിക്കാനെത്തിയവരെ ഇറക്കിവിട്ടതായും, മുൻകൂർ അറിയിപ്പില്ലാതെയാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഹോട്ടലുടമകള്‍ ആരോപിച്ചു. ഈ നടപടി തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍, ആലപ്പുഴ ജില്ലയില്‍ താറാവുകളില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനായി ആലപ്പുഴയിലും കോട്ടയത്തുമായി 12 ഇടങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി.




