
കോട്ടയം: 93-മത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായി കോത്തല 405 നമ്പർ ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 6-മത് കോത്തല സൂര്യനാരായണപുരം – ശിവഗിരി തീർത്ഥാടന പദയാത്ര ശാഖായോഗം പ്രസിഡൻ്റ് പി.കെ.പുരുഷോത്തമൻ പദയാത്രാ ക്യാപ്റ്റൻ എം.സി.സജിമോന് പതാക കൈമാറി നിർവ്വഹിച്ചു.

ക്ഷേത്രം മേൽശാന്തി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ ആശംസകൾ അർപ്പിച്ചു.
ദേവസ്വം പ്രസിഡൻ്റ് കെ.സുനീഷ്, പി.ആർ.പുരുഷൻ ശാന്തി, പ്രസാദ് കൂരോപ്പട എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാഖായോഗം സെക്രട്ടറി കെ.കെ.ഗോപി സ്വാഗതവും പദയാത്ര ക്യാപ്റ്റൻ എം.സി. സജിമോൻ നന്ദിയും പറഞ്ഞു. ഡിസംമ്പർ 31 ന് ശിവഗിരിയിൽ എത്തിച്ചേരും.





