ബംഗ്ലാദേശിലെ യുവനേതാവ് ഉസ്മാൻ ഹാദി വധം: കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

Spread the love

ധാക്ക: ബംഗ്ലാദേശിലെ ജെൻ സി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെന്ന് സംശയിക്കുന്ന 2 പേർ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്.

video
play-sharp-fill

കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂസ്, ആലംഗീര്‍ ഷെയ്ഖ് എന്നിവര്‍ ഇന്ത്യയിലേക്ക് കടന്നതായാണ് ധാക്ക പൊലീസ് പറയുന്നത്. മേഘാലയിലെ ഹാലുഘട്ട് അതിര്‍ത്തി വഴിയാണ് പ്രതികള്‍ കടന്നതെന്നാണ് അഡീഷണല്‍ കമ്മീഷണര്‍ എസ് എന്‍ നസ്‌റുള്‍ ഇസ്‌ലാം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചതായും കമ്മീഷണര്‍ അറിയിച്ചു

അതിർത്തി കടന്ന ഉടൻ പൂർതി എന്ന് പേരുള്ള ഒരാളാണ് ഇവരെ സ്വീകരിച്ചത്. തുടർന്ന് സമീ എന്ന ടാക്സി ഡ്രൈവർ ഇവരെ മേഘാലയയിലെ ടുറ സിറ്റിയിലേക്ക് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ സഹായിച്ചവരെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തതായി പ്രാഥമിക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫൈസലിനെയും ആലംഗീറിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് കൈമാറുന്നതിനായി ഇന്ത്യൻ അധികൃതരുമായി ഔദ്യോഗികമായും അനൗദ്യോഗികമായും ആശയവിനിമയം തുടരുകയാണെന്ന് നസ്റുല്‍ ഇസ്ലാം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമപരമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.