രാഷ്ട്രീയകേരളത്തിനെ ഞെട്ടിച്ച കുമരകം പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്: നടപടിയെടുത്ത് ബി.ജെ.പി, മൂന്ന്  അംഗങ്ങളെ പുറത്താക്കി…! 

Spread the love

കോട്ടയം: കേരളത്തെ ഞെട്ടിച്ച കുമരകം ഗ്രാമപഞ്ചായത്തിലെ യുഡിഫ്- ബിജെപി കൂട്ടുകെട്ടിൽ കടുത്ത നടപടി സ്വീകരിച്ച് ബിജെപി നേതൃത്വം. വോട്ട് മാറ്റിക്കുത്തിയ മൂന്ന് ബിജെപി അംഗങ്ങളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കി.

video
play-sharp-fill

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സംഘടന നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കുകയും പാര്‍ട്ടി വിപ്പ് ലംഘിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്ത് മെമ്ബര്‍മാരായ പി.ജെ. സേതു , വി.കെ സുനിത് , നീതു റെജി എന്നിവരെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ബി.ജെ.പി പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കിയതായി ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അറിയിച്ചു.

എല്‍ഡിഎഫ് 8, യുഡിഎഫ് 4, എൻഡിഎ 3, മറ്റുള്ളവർ 1 എന്നിങ്ങനെയായിരുന്നു കുമരകം ഗ്രാമപഞ്ചായത്തിലെ കക്ഷിനില. എന്നാല്‍ എല്‍ഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് യുഡിഎഫും ബിജെപിയും കൈകൊടുക്കുകയും അധ്യക്ഷ സ്ഥാനത്തേക്ക് സ്വതന്ത്ര അംഗത്തിന് വോട്ട് നല്‍കുകയുമായിരുന്നു. പിന്നാലെ ഇരു സ്ഥാനാർത്ഥികള്‍ക്കും ഒരേ വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എ ഗോപി പ്രസിഡന്റാകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group