
കൊച്ചി: ചെല്ലാനത്ത് വാഹന പരിശോധനയ്ക്കിടെ ബൈക്ക് തടയാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ യുവാക്കളുടെ വാദങ്ങള്‍ തള്ളി ദൃശ്യങ്ങളും രേഖകളും.
ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്നും ബൈക്ക് ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും തെളിഞ്ഞു. യുവാവിനെ 50 കി.മീ അകലെയുള്ള ആശുപത്രിയിലാണ് എത്തിച്ചത്. യുവാവിനെ ബൈക്കില്‍ കെട്ടി ആശുപത്രിയില്‍ എത്തിച്ചു എന്നതും തെറ്റാണെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ ചെല്ലാനത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധന വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ ബിജുമോന് എന്ന പോലീസ് ഉദ്യോഗസ്ഥനും ബൈക്ക് ഓടിച്ചിരുന്ന അനില്‍ എന്ന യുവാവിനും നിലത്തുവീണ് പരിക്കേറ്റു. ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നും തങ്ങള്‍ തന്നെ ആശുപത്രിയില്‍ പൊയ്ക്കോളാമെന്നും യുവാക്കള്‍ അറിയിച്ചതായാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ അനിലിനെ സുഹൃത്ത് ബൈക്കില്‍ കയറ്റി ആലപ്പുഴ ചെട്ടികാടുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിയ ദൃശ്യങ്ങളില്‍ യുവാവിനെ ബൈക്കില്‍ സാധാരണ നിലയില്‍ തന്നെയാണ് കൊണ്ടുപോയതെന്ന് വ്യക്തമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, ചികിത്സ തേടിയെത്തിയ അനിലിന്റെ ശരീരത്തില്‍ നിന്നും മദ്യത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് ഡോക്ടര്‍ കുറിപ്പടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായ കുറുകെ ചാടിയത് മൂലമാണ് അപകടം ഉണ്ടായതെന്നാണ് യുവാക്കള്‍ ഡോക്ടര്‍ക്ക് നല്കിയ മൊഴി. യുവാക്കള്‍ മദ്യലഹരിയിലും അമിതവേഗതയിലുമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.




