
കോട്ടയം: ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് എറണാകുളം– കൊല്ലം മെമു ട്രെയിൻ സർവീസ് കോട്ടയത്ത് ഒരു മണിക്കൂറോളം നിർത്തിയിട്ടു. 26ന് വൈകിട്ടായിരുന്നു സംഭവം.
6.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട് ഏറ്റുമാനൂരിൽ എത്തിയപ്പോഴായിരുന്നു ലോക്കോ പൈലറ്റിന് അസ്വസ്ഥത അനുഭവപ്പെട്ടത്. എങ്കിലും യാത്ര തുടർന്ന് 15 മിനിറ്റിലധികം വൈകി 8.04ന് കോട്ടയത്ത് ട്രെയിൻ എത്തിച്ചു.
ഏറെനേരം കാത്തിരുന്നിട്ടും ട്രെയിൻ മുൻപോട്ട് എടുക്കാത്തതിനെത്തുടർന്നു വിവരം അന്വേഷിച്ച യാത്രക്കാരോട്, പകരം ലോക്കോ പൈലറ്റ് ഉടൻ വരുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞതായി വിവരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേഹാസ്വാസ്ഥ്യം കുറഞ്ഞതിനെത്തുടർന്ന് 8.40ന് ലോക്കോ പൈലറ്റ് തിരികെയെത്തിയതോടെ ട്രെയിൻ കൊല്ലത്തേക്കു യാത്ര തുടർന്നു.




