എസ്‌ഡിപിഐ പിന്തുണ സ്വീകരിച്ച സംഭവം: ആവശ്യപ്പെട്ടിട്ടും രാജിവച്ചില്ല, പ്രസിഡന്റിന് പിന്നാലെ വൈസ് പ്രസിഡന്റിനെയും പുറത്താക്കി കോണ്‍ഗ്രസ്

Spread the love

 

തൃശ്ശൂർ: ചൊവ്വന്നൂരില്‍ എസ്‍ഡിപിഐ  പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെയും പുറത്താക്കി കോണ്‍ഗ്രസ്. വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.

video
play-sharp-fill

ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെതാണ് നടപടി. പഞ്ചായത്ത് പ്രസിഡന്റ് നിതീഷ് എ എമ്മിനെയും നേരത്തെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നിതീഷിനെ പുറത്താക്കിയത്.

ആകെ 14 അംഗങ്ങളുള്ള ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ്- 6, യുഡിഎഫ്- 5, എസ്ഡിപിഐ- 2 ബിജെപി- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇന്നലെ നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി നിധീഷിനെയും . വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെയും പിന്തുണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എസ്ഡിപിഐ പിന്തുണയില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇരുവരോടും രാജിവെയ്ക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്നാണ് രാജിവെക്കണമെന്ന നിര്‍ദേശമെത്തി. തുടര്‍ന്ന് ഡിസിസി നേതൃത്വം ഇവരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതേതുടർന്നാണ് നടപടി.