
മസ്കറ്റ്: നാട്ടിലേക്കുള്ള യാത്രാമധ്യേ തൃശൂർ സ്വദേശി ഒമാനില്‍ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ കാവില്‍ക്കടവ് സ്വദേശി മെജോ സി. വർഗീസ് (50) ആണ് മസ്കറ്റില്‍ മരണപ്പെട്ടത്.
ഒമാൻ എയറില്‍ ഡിസംബർ 25ന് വൈകീട്ട് കുവൈത്തില്‍ നിന്ന് മസ്‌കറ്റ് വഴി കൊച്ചിയിലേക്കായിരുന്നു മെജോ വർഗീസ് യാത്ര ബുക്ക് ചെയ്തത്. യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റ് എയർപോർട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
മാതാവ്: റോസിലി വർഗീസ്, ഭാര്യ: മിഥുന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


