നടന്നുപോകുമ്പോൾ കുളത്തിൽ വീണതല്ല! ചിറ്റൂരിൽനിന്ന് ഇന്നലെ കാണാതായ ആറ് വയസുകാരൻ സുഹാൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

Spread the love

പാലക്കാട്: ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിറ്റൂരിൽ ആറ് വയസുകാരനായ സുഹാനെ കാണാതെ ആയത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

video
play-sharp-fill

21 മണിക്കൂർ നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയിട്ടും ചിറ്റൂരിൽ നിന്ന് ഇന്നലെ കാണാതായ ആറു വയസ്സുകാരൻ സുഹാനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ വീട്ടില്‍ നിന്ന് 800 മീറ്റർ അകലെയുള്ള കുളത്തിന്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ റോഡിനോട് ചേർന്നുള്ള കുളമാണെങ്കിലും വീടിന്റെ പരിസരത്തുനിന്ന് 800 മീറ്റർ മാറി കുഞ്ഞെത്തില്ലെന്ന് തന്നെയാണ് നാട്ടുകാർ പറയുന്നത്. രാത്രി 12വരെ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയിരുന്നു. കുഞ്ഞിന്റെ വീടിനടുത്തുള്ള കുളങ്ങളില്ലെല്ലാം പരിശോധിച്ചിരുന്നെങ്കിലും മൃതദേഹം കിട്ടിയ കുളത്തില്‍ പരിശോധന നടത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിവില്‍ ഡിഫൻസ് സംഘവും ഫയർഫോഴ്സും ചേർന്നാണ് കുളത്തില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. കുഞ്ഞിന്റെ മരത്തില്‍ അസ്വാഭാവികത ഉണ്ടെന്നാണ് നഗരസഭാ ചെയർമാൻ സുമേഷ് അച്യുതൻ പറയുന്നത്. നടന്നുപോകുമ്ബോള്‍ ഈ കുളത്തിലേക്ക് വീഴാൻ ഒരു സാദ്ധ്യതയുമില്ല. റോഡിനോട് ചേർന്ന് ഒരു കനാലും അതിനപ്പുറം ചെറിയൊരു കരയുമുണ്ട്. ഈ ഭാഗത്തേക്ക് വരാൻ ഒരു ചെറിയ നടപ്പാത മാത്രമാണുള്ളത്.

ഈ കുളത്തിന്റെ 100 മീറ്റർ അപ്പുറത്തുവരെയേ ഇന്നലെ ഡോഗ്‌ സ്ക്വാഡും എത്തിയിരുന്നുള്ളൂ. കുളത്തിലേക്ക് മറിഞ്ഞുവീഴാനുള്ള സാദ്ധ്യതയും നാട്ടുകാർ തള്ളുന്നു. ഇന്നലെ വെെകിട്ടും ആളുകള്‍ ഈ കുളത്തില്‍ വന്ന് കുളിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.