
ന്യൂഡൽഹി: അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ ടീമില്‍ വൈഭവ് സൂര്യവംശിയും ഇടം പിടിച്ചിട്ടുണ്ട്.
സൂര്യവംശിയുടെ അരങ്ങേറ്റ മത്സരമാണിത്. ആയുഷ് മാത്രെയാണ് ടീമിന്റെ ക്യാപ്റ്റൻ. വിഹാൻ മല്‍ഹോത്രയാണ് ടൂർണമെന്റില്‍ വൈസ് ക്യാപ്റ്റൻ. മലയാളി താരം മുഹമ്മദ് ഈനാനും ടീമിലുണ്ട്. ന്യൂസിലാൻഡ്, യുഎസ്‌എ, ബംഗ്ലാദേശ് എന്നിവരോടൊപ്പം ഇന്ത്യ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
ആകെ 16 ടീമുകളാണ് ലോകകപ്പിനുള്ളത്. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകള്‍. അതില്‍ നിന്നും സൂപ്പര്‍ സിക്‌സിലേക്കും സൂപ്പര്‍ സിക്‌സില്‍ നിന്നും സെമിയിലേക്കും ടീമുകള്‍ മുന്നേറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആയുഷ് മാത്രെ(ക്യാപ്റ്റന്‍), വിഹാന്‍ മല്‍ഹോത്ര(വൈസ് ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ആരോണ്‍ ജോര്‍ജ്, വേദാന്ത് ത്രിവേദി, അഭിഗ്യാന്‍ കുണ്ടു(വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിങ് (വിക്കറ്റ് കീപ്പര്‍), ആര്‍.എസ്. ആംബ്രിഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ എ. പട്ടേല്‍, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി.ദീപേഷ്, കിഷാന്‍ കുമാര്‍ സിങ്, ഉദ്ധവ് സോഹന്‍ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.




