
ചെന്നൈ: മധുര തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമിച്ച പാലക്കാട് സംഘത്തെ പൊലീസ് തടഞ്ഞു.
മലമുകളിലേക്കു മാംസ വിഭവങ്ങൾ കൊണ്ടുപോകുകയോ അവിടെ വിളമ്പുകയോ ചെയ്യാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണു തടഞ്ഞത്. തെങ്കാശിയിൽ നിന്നെത്തിയ മറ്റൊരു സംഘത്തെയും പൊലീസ് തടഞ്ഞു.
പൊലീസ് നിർദേശം അംഗീകരിച്ചതിനാൽ ഇവരെ ദർഗയിലേക്കു പോകാൻ അനുവദിച്ചു. മലമുകളിലെ സിക്കന്തർ ബാദുഷ ദർഗയിലെ ചന്ദനക്കുടം ആഘോഷത്തിൽ പങ്കെടുക്കാൻ നാൽപതിലേറെപ്പേരാണ് പാലക്കാട് നിന്നെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



