
മറ്റത്തൂർ: പാർട്ടിയിൽ നിന്ന് രാജിവച്ച് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന പത്ത് പഞ്ചായത്ത് അംഗങ്ങളെ കോൺഗ്രസ് പുറത്താക്കി.
സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്ബില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തുടര്‍ന്ന് യുഡിഎഫ് വിമതയായി മത്സരിച്ച് വിജയിച്ച ടെസി കല്ലറയ്ക്കലിനെ പിന്തുണക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു. ബിജെപി അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടു.







